ഇന്ത്യാന:കുടുംബത്തോടൊപ്പമുള്ള അവധിയാഘോഷത്തിനിടെ അമിതമായി വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ചു. ഇൻഡ്യാന സ്വദേശിയായ ആഷ്ലി സമ്മേഴ്സ് (35 ) ആണ് മരിച്ചത്.
ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ലേക്ക് ഫ്രീമാനില്‍ അവധിയാഘോഷത്തിലായിരുന്നു. പെട്ടെന്നുണ്ടായ കടുത്ത ദാഹത്തെത്തുടര്ന്നാണ് ആഷ്ലി അമിതമായ അളവില്‍ വെള്ളം കുടിച്ചത്.ചെറിയ തലവേദനയുള്ളതായി പറഞ്ഞുകൊണ്ടാണ് അവര്‍ വലിയ അളവില്‍ വെള്ളം കുടിച്ചത്. 20 മിനിട്ടില്‍ നാലുകുപ്പി വെള്ളം ആഷ്ലി കുടിച്ചു. ഏകദേശം 1.89 ലിറ്റര്‍ വെള്ളം അവരുടെ ഉള്ളിലെത്തി.
യാത്രയില്‍ നിന്നും മടങ്ങവേയാണ് ആഷ്ലി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ആഷ്ലിയ്ക്ക് ബോധം വീണ്ടെടുക്കാനായില്ല. താമസിയാതെ ആഷ്ലിയുടെ മരണം സംഭവിച്ചു.
ആഷ്ലിയ്ക്ക് സംഭവിച്ചത് അമിതജലപാനമുള്ള മരണമാണെന്ന് ഡോ.ബ്ലേക് ഫ്രോബെര്‍ഗ് അറിയിച്ചു. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാം വിധം താഴുമ്പോഴാണ് ഹൈപോനാട്രേമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. അപൂര്‍വമായ കേസാണെങ്കിലും തീര്‍ത്തും ഗുരുതരമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഷ്ലിയുടെ മരണശേഷം അവരുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് കുടുംബം ദാനം ചെയ്തു. അവയവദാനത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ആഷ് ലി അതിനായുള്ള സമ്മതപത്രം നേരത്തെ നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.