കോഴിക്കോട്: കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്ത്തന്നെയുണ്ടെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്.
മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഒന്നും ചെയ്യാനാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വിഡി സതീശനായി മാറിയിരിക്കുകയാണെന്നും ശോഭ സുരേന്ദ്രന് പരിഹസിച്ചു.ശോഭയുടെ വാക്കുകള്‍:
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെ നോക്കുകൂലി വാങ്ങുന്നയാളുണ്ടെന്ന് കേരളം മനസിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വളരെ നല്ല രീതിയില്‍ സാമ്ബത്തികം വീട്ടിലേക്കു കൊണ്ടുപോകാനും നല്ല രീതിയില്‍ കച്ചവടം നടത്താനുമൊക്കെ കഴിവുള്ള ആളാണെന്ന് കൂടുതല്‍ തെളിയുകയാണ്.
മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉള്‍പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഏതെങ്കിലും ഒരു പ്രസാഡിയോ കമ്പിനി വന്നാല്‍, അതിന്റെ ഉടമസ്ഥരായി മുഖ്യമന്ത്രിയുടെ വീട്ടുകാര്‍ മാറുന്നു. വിദേശത്തു പോയി കള്ളക്കടത്തു നടത്തുന്നുവെന്ന് ഇന്‍ഡ്യ മൊത്തം ചര്‍ച നടത്തുന്ന സാഹചര്യമുണ്ടാകുന്നു.
മുന്‍പ് സിപിഐ മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്നെങ്കില്‍, ഇന്ന് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന് പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുന്നു. എവിടെയാണ് ഇനി കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ? സിപിഐയുടെ അവസ്ഥ ഇതാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വിഡി സതീശനായി മാറിയിരിക്കുകയാണ്.
ഇത്രയും വലിയ ഒരു അഴിമതി കേരളത്തിനു മുന്നില്‍ ചര്‍ച ചെയ്യപ്പെട്ടിട്ട്, ഇതേക്കുറിച്ച് നിയമസഭയില്‍ ഒരു വാക്കു പറയാനോ പ്രമേയം അവതരിപ്പിക്കാനോ പ്രതിപക്ഷം തയാറായില്ല- എന്നു ശോഭ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.