നമ്മുടെ വീട്ടിലും പറമ്പിലുമെല്ലാം വളരെ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്ക്ക. ആരോഗ്യപരമായും ഏറെ മുന്നില്‍ നില്ക്കുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക.
ശരീരത്തിനും മനസിനും കുളിര്‍മ നല്കാന് കോവയ്ക്കയ്ക്ക് കഴിയും. കോവയ്ക്ക വച്ച് ധാരാളം വിഭവങ്ങള്‍ നമുക്ക് അടുക്കളയില്‍ ഉണ്ടാക്കാന്‍ കഴിയും. തോരന്‍, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാര്‍, പച്ചടി, കിച്ചടി തുടങ്ങി നിരവധി വിഭങ്ങള്‍ കോവയ്ക്ക കൊണ്ട് ഉണ്ടാക്കാന്‍ കഴിയും.വേവിക്കാതെ പച്ചയായി കഴിക്കാവുന്ന പച്ചക്കറിയാണ് കോവയ്ക്ക. പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ പകരമായി കോവല്‍ ഇലയുടെ നീര്, വേരില്‍ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം . ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്റെ തോത് കുറഞ്ഞു വരുന്നതായി കാണാന്‍ കഴിയും.
/ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കിഡ്നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും കോവയ്ക്ക വളരെ നല്ലതാണ്.
അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം. ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന കോവയ്ക്ക അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.