പ്രമേഹത്തെ നിയന്ത്രിക്കും, അറിയാം ഉലുവയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍,

പ്രമേഹത്തിനുളള നല്ലൊരു പരിഹാരമായാണ് ന്യൂട്രീഷ്യന്മാര്‍ ഉലുവയെ കാണുന്നത്. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്.കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

ഉലുവയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഉലുവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

രണ്ട്…

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

നാല്…

നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഇവ സഹായിക്കും. ഭക്ഷണത്തിനു മുമ്ബായി ഉലുവ കഴിക്കുന്നതും നെഞ്ചെരിച്ചില്‍ തടയും. ദഹനപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നതും വളരെ ഗുണം ചെയ്യും.

അഞ്ച്…

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവയില ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ആറ്…

മുലയൂട്ടുന്ന അമ്മമാര്‍ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതിനാല്‍ പ്രസവ ശേഷം ഉലുവ കൊണ്ട് തയ്യാറാക്കുന്ന നാടന്‍ മരുന്നുകള്‍ കഴിക്കുന്നതും ഏറെ നല്ലതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !