ലോങ് കോവിഡ് രോഗം ബാധിച്ചവര്‍ നീണ്ട പത്ത് മിനിറ്റ് നേരം തുടര്‍ച്ചയായി നിന്നപ്പോള്‍ കാലുകള്‍ നീല നിറമായി മാറിയെന്ന് റിപ്പോര്‍ട്ട്..jpeg)
പരീക്ഷണം നടത്തിയ വ്യക്തിയില്‍ അക്രോസയാനോസിസ് എന്ന അപൂര്‍വ ലക്ഷണം കണ്ടെത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നത്. കാലുകളിലെ സിരകളില്‍ രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. ദീര്‍ഘ നേരം നില്ക്കുന്ന രോഗികളിലാണ് ഇതുണ്ടാകുന്നത്. നീണ്ട സമയം നില്ക്കുമ്പോൾ രക്തം കെട്ടിക്കിടക്കുന്നതിന്റെ ഫലമായി കാലുകള്‍ ആദ്യം ചുവപ്പ് നിറമായി തുടങ്ങുകയും പിന്നീട് ഞരമ്പുകള്‍ നീല നിറമായി മാറുകയും ചെയ്യുന്നു.
തുടര്‍ന്ന് രോഗിയുടെ കാലുകളില്‍ കനത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നു. എന്നാല്‍ രണ്ടു മിനിറ്റിനുള്ളില്‍ തന്നെ കാലിന്റെ അവസ്ഥ പഴയ പോലെയാകുകയും നിറം പൂര്‍വ സ്ഥിതിയില്‍ എത്തുകയും ചെയ്യും. കോവിഡ് രോഗബാധയ്ക്ക് ശേഷമാണ് 33 കാരനായ ഈ വ്യക്തിയില്‍ ഈ അപൂര്‍വ അവസ്ഥ ആരംഭിക്കുന്നത്.
നീണ്ട സമയം നില്ക്കുമ്പോൾ ഹൃദയമിടിപ്പ് അമിതമായി വര്‍ധിക്കുന്ന പോസ്ചറല്‍ ഓര്‍ത്തോസ്റ്റാറ്റിക്സ് ടാക്കിക്കാര്‍ഡിയ സിൻഡ്രോം (പിഒടിഎസ്) എന്ന അവസ്ഥയാണ് അദ്ദേഹത്തിനെന്ന് പിന്നീട് കണ്ടെത്തി.
കൊറോണ വൈറസിനെ കുറിച്ച് ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം ആവശ്യമാണെന്ന് ഇന്ത്യൻ ഗവേഷകനായ ഡോ. മനോജ് ശിവൻ പറയുന്നു.
ഇത് കോവിഡിന്റെയും ഡിസോട്ടോണോമിയ എന്ന അവസ്ഥയുടെയും പരിണിത ഫലമാണെന്ന് മിക്ക രോഗികള്‍ക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. അതുമാത്രമല്ല മിക്ക ഡോക്ടര്‍മാര്‍ക്കും കോവിഡും അക്രോസയാനോസിസും തമ്മിലുള്ള ബന്ധം പോലും അറിയില്ല', ഡോ. മനോജ് ശിവൻ വ്യക്തമാക്കി.
നീണ്ടു നില്ക്കുന്ന (ലോങ് കോവിഡ്) കോവിഡ് ബാധിച്ചവരില്‍ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാൻ സാധിക്കാത്ത വിധം ശരീരത്തിന്റെ മിക്ക ഭാഗങ്ങളും തകരാറിലാകുന്നു. ഒപ്പം ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയമിടിപ്പ്, രക്ത സമ്മര്‍ദം എന്നിവയെല്ലാം നിയന്ത്രണവിധേയമല്ലാതെ മാറുകയും ചെയ്യുന്നു.
ലോങ് കോവിഡ് രോഗം ബാധിച്ചവരില്‍ ഡിസോട്ടോണോമിയയും പിഒടിഎസും ബാധിക്കപ്പെട്ടതായി ഡോ. മനോജ് ശിവന്റെ നേതൃത്വത്തിലുള്ള ഗവേഷണ വിഭാഗം മുൻപും തെളിയിച്ചിട്ടുണ്ട്.
ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, വിയര്‍പ്പ് തുടങ്ങി സ്വമേധയാ അല്ലാത്ത ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹത്തിന്റെ തകരാറാണ് ഡിസോട്ടോണോമിയ. 'ഡിസോട്ടോണോമിയ എന്ന അവസ്ഥയെ കുറിച്ച് പഠിക്കാൻ ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ മാത്രമേ ആളുകള്‍ക്ക് ഇതിനെ പറ്റി കൂടുതല്‍ അവബോധം നല്കാൻ സാധിക്കുകയുള്ളു' മനോജ് ശിവൻ വ്യക്തമാക്കി.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.