ഭോപ്പാല്‍: ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷാ കാലാവധി പൂര്‍ത്തയാകും മുമ്ബായി നല്ല നടപ്പിന് വിധേയനായി മോചിതനായ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു.
മദ്ധ്യപ്രദേശിലെ സത്നാ ജില്ലയില്‍ 35 കാരനായ പ്രതിയാണ് കേസില്‍ വീണ്ടും അറസ്റ്റിലായത്. 2021 ല്‍ ജയില്‍ മോചിതനായ രാകേഷ് വര്‍മ്മ ബുധനാഴ്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബലാത്സംഗം നടത്തിയതിന് 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട രാകേഷ് വര്‍മ്മ ഏഴു വഷത്തെ ശിക്ഷ കഴിഞ്ഞപ്പോഴാണ് നല്ല നടപ്പിനെ തുടര്‍ന്ന് ശിക്ഷാ ഇളവിന് വിധേയനായത്. റെവാ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
പോക്സോ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. ഇയാളുടെ വീട് ഇടിച്ചുനിരത്തുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ജില്ലയിലെ ജഗത്ദേവ് തലാബ് പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ ലാളിച്ചുകൊണ്ട് രാകേഷ് വര്‍മ്മ തന്റെ കൂടെ കൊണ്ടുപോകുകയായിരുന്നു. ഇതറിഞ്ഞ് ആള്ക്കാര് ചെല്ലുമ്ബോള് പ്രതി അവളെ ബലാത്സംഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.