മുംബൈ: മഹാരാഷ്ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു. സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്പ്പറേഷന് അന്വേഷണം പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചംഗ ഉന്നതതല സമിതിയും അന്വേഷിക്കും.പ്രായാധിക്യവും രോഗതീവ്രതയുമാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. വൃക്കരോഗം ബാധിച്ചവര്‍, ന്യുമോണിയ ബാധിതര്‍, റോഡ് അപകടങ്ങളില്‍ പരുക്കേറ്റവര്‍ തുടങ്ങിയവരാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് ഇത്രയും രോഗികള്‍ മരിച്ചതെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചത്.
ഇവരില്‍ 12 പേര് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്.അതിനിടെ, ആശുപത്രിയില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.