സിഡ്നി: കാര്‍മേഘങ്ങളും മഴയുമില്ലെങ്കില്‍ നാളെ കാണാം ആകാശത്ത് 'ശബ്ദരഹിത' വെടിക്കെട്ട്.
ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന 'ന്യൂ മൂണ്‍' സമയത്താണ് ഇത് നടക്കുന്നത്. ബെെനോക്കുലറോ ടെലസ്കോപ്പോ കണ്ണടയോ ഇല്ലാതെ നഗ്നനേത്രങ്ങളാല്‍ ഇത് വ്യക്തമായി കാണാൻ കഴിയും. ഇന്ത്യ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ദ്ധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഇത് ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഓരോ 130 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് - ടട്ട്ല്‍ എന്ന ഭീമൻ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. ഈ സമയം അതില്‍ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തില്‍ തങ്ങി നില്ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പെര്‍സീഡ് ഷവര്‍ ഉണ്ടാകുന്നത്.
വാല് നക്ഷത്രത്തില്‍ നിന്ന് തെറിച്ച ചെറു മണല്ത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വര്‍ഷങ്ങളായി സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളവയായിരിക്കും ചിലപ്പോള്‍ ഇത്തവണ നാം കാണാൻ പോകുന്ന ഉല്‍ക്കകള്‍. സെക്കൻഡില്‍ 60കി.മീ വേഗത്തിലാണ് ഉല്‍ക്കകളുടെ വരവ്.
ഈ ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ചുറ്റുമുള്ള വായു ചൂടുപിടിക്കുന്നു. ഈ ചൂടോടെ ഇവ ഭൂമിയിലേയ്ക്ക് പായുന്നതോടെ തിളങ്ങുന്ന ഒരു നീളൻ വര ആകാശത്ത് പ്രത്യക്ഷപ്പെടും. ഇത് കൂട്ടത്തോടെ വരുമ്പോഴാണ് ഉല്‍ക്കാവര്‍ഷമായി മാറുന്നത്. ആകാശത്ത് പെര്‍സീഡ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയില്‍ നിന്നായിരിക്കും തുടരെത്തുടരെ ഉല്‍ക്കകളുടെ വരവ്. അതുകൊണ്ടാണ് പെര്‍സീഡ് ഷവര്‍ എന്ന പേരും ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.