പുതുപ്പള്ളിയിൽ അങ്കം മുറുകുന്നു; യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്,

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗത്തില്‍ അധ്യക്ഷനാകും.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, യുഡിഎപ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബിജോണ്‍, മാണി സി കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഗൃഹസന്ദര്‍ശനം അടക്കം നടത്തി വരികയാണ്. 

അതേസമയം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഇന്ന് പുതുപ്പള്ളി മണ്ഡലത്തിലെത്തും. വൈകിട്ട് നാലിന് പാമ്പാടിയില്‍ തുറക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. ജെയ്ക് സി തോമസ് ഈ മാസം 16 ന് നാമനിര്‍ദേശ പത്രിക നല്‍കും.

ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും 16 ന് നടക്കും.  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണരായി വിജയനും പുതുപ്പള്ളിയിലെത്തും. ആദ്യഘട്ട പ്രചാരണത്തിനായി ഓഗസ്റ്റ് 24-നാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !