അമേരിക്ക: സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ എന്ന വിഷാദരോഗാവസ്ഥയ്ക്കുള്ള ഗുളിക കണ്ടെത്തി.
പ്രസവാനന്തര വിഷാദത്തിന്റെ ഫലമായുണ്ടാകുന്ന അമിതവിഷാദം, ഉത്സാഹക്കുറവ്, സങ്കടം, ആത്മഹത്യ ചിന്ത, വൈജ്ഞാനിക അപചയം എന്നിവ തടയാൻ മരുന്നിനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
350 പേരെ ആസ്പദമാക്കി നടത്തി ക്ലിനിക്കൽ ട്രയലിനൊടുവിലാണ് മരുന്ന് ഫലപ്രദമാണെന്ന് വിലയിരുത്തിയത്. തീവ്രവും സങ്കീര്‍ണവുമായ വികാരങ്ങളെ നിയന്ത്രിക്കാൻ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തൽ. അവസാന ഡോസ് കഴിച്ച് നാല് ആഴ്ചകൾ വരെ മരുന്നിന്റെ സ്വാധീനമുണ്ടാകും.
മാസങ്ങളോളം മരുന്ന് കഴിക്കണ്ടെന്നും രണ്ടാഴ്ച തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നതിലൂടെ തന്നെ മാറ്റങ്ങള്‍ ഉറപ്പാണെന്നാണ് ക്ലിനിക്കല്‍ ട്രയലിനു ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാൽ ഗുളിക കഴിക്കുന്നവരില്‍ തലകറക്കം, അതിസാരം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിങ്ങനെ ചില പാര്‍ശ്വഫലങ്ങൾ ഉണ്ടാകാമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.