മാവേലിക്കര;തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023 - 2024 പദ്ധതി പ്രകാരം നടപ്പിലാക്കിയ പൂ കൃഷിയുടെ ഉദ്ഘാടനം മാവേലിക്കര എം. എൽ. എ ശ്രീ. എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ.കെ മോഹൻകുമാർ അധ്യക്ഷത വഹിക്കുകയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ആർ ശ്രീനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. മിനി ദേവരാജൻ, ശ്രീമതി ജയശ്രീ ശിവരാമൻ (ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി), ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ശ്രീകല വിനോദ്,
ശ്രീ.എം കെ സുധീർ, ശ്രീ. ജോൺ വർഗീസ്, ശ്രീമതി. ലേഖ മോഹൻ (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചറൽ), ശ്രീ. സുകുമാരബാബു (ആസൂത്രണ സമിതി ഉപാധ്യക്ഷൻ) മുൻ വാർഡ് മെമ്പർ ശ്രീമതി. ശ്രീലേഖ ഗിരീഷ് കൃഷി ഓഫീസർ ശ്രീമതി രഞ്ജു എസ്, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. തുളസിഭായ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഗ്രാമപഞ്ചായത്തിലെ 16 ഏക്കറിലാണ് 18 ഗ്രൂപ്പുകൾ 2023- 2024 വർഷത്തെ ജനകീയാസൂത്രണം പദ്ധതി പ്രകാരം പൂകൃഷി വിജയകരമായി നടപ്പാക്കുന്നത്. ഇതുകൂടാതെ പഞ്ചായത്തിലെ പൊതുവഴികൾ പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിലും പൂകൃഷി ആരംഭിച്ചിട്ടുണ്ട്.
ഓണം മാർക്കറ്റ് ലക്ഷ്യമാക്കി തുടങ്ങിയ പൂകൃഷി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സെൽഫി എടുക്കുവാനും പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുവാനും നിരവധി ആളുകളാണ് തെക്കേക്കരയിലേക്ക് വന്നു പോകുന്നത്.തെക്കേക്കര ഗ്രാമപഞ്ചായത്ത് അധികൃതരും, കൃഷിഭവൻ ഉദ്യോഗസ്ഥരും ഒപ്പം നിന്നതിൽ ഏറെ സന്തോഷത്തിലാണ് കർഷകർ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.