'' നോര്‍ക്ക റൂട്ട്സ് വഴി ഉയർന്ന ശമ്പളത്തിൽ മികച്ച തൊഴിലവസരങ്ങൾ'' അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 28 മുതൽ 31 വരെ ', അറിയേണ്ടതെല്ലാം വാർത്തയോടൊപ്പം ''

തിരുവനന്തപുരം:സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം.നഴ്സിങ്ങില്‍ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സിയോ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 28 മുതല് 31 വരെ ചെന്നൈയിൽ നടക്കും. 

വിശദമായ സി.വി,വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ,ആധാര്‍ കാര്‍ഡിന്റെയും,പാസ്സ്പോര്‍ട്ടിന്റെയും കോപ്പി,പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്.


അപേക്ഷ അയയ്ക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായുളള വിശദമായ വിജ്ഞാപനം നോര്‍ക്ക റൂട്ട്സിന്റെയും (www.norkaroots.org) എന്‍. ഐ.എഫ്.എല്‍ (www.nifl.norkaroots.org) ന്റെയും ഔദ്യോഗിക വെബ്ബ്സൈറ്റുകളില്‍  ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്സ്)  ബന്ധപ്പെടാവുന്നതാണ്. 

സൗദി MoH റിക്രൂട്ട്മെന്റിന് 1983 ലെ എമിഗ്രേഷൻ ആക്ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് നോര്‍ക്ക റൂട്ട്സ് നിയമാനുസൃതമായ സർവീസ് ചാർജ് ഈടാക്കുന്നതാണ്. നോര്‍ക്ക റൂട്ട്സ് വഴിയുളള റിക്രൂട്ട്മെന്റ്  പ്രക്രിയയിൽ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾക്ക് ഒരു റോളും ഇല്ല.  കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകർ ഏതെങ്കിലും മൂന്നാം കക്ഷിക്ക് പണമോ പാരിതോഷികമോ നൽകരുത്. ഇത്തരം നിയമവിരുദ്ധ  പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത്  നോർക്ക റൂട്ട്സിനെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !