തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാസർഗോഡ്:കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തിയഞ്ചുകാരി മരിച്ചു.മയിലാട്ടി തൂവൾ പൂങ്കാൽ ഹൗസിലെ സി. നിവ്യ (25) ആണ് മരണപ്പെട്ടത്.

മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം.കടുത്ത തലവേദനയെ തുടർന്ന് നിവ്യയെ കഴിഞ്ഞ ദിവസം മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ തലയിൽ ട്യൂമർ കണ്ടെത്തിയിരുന്നു.

ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു.രണ്ട് വർഷം മുൻപായിരുന്നു നിവ്യയുടെ വിവാഹം കഴിഞ്ഞത്.അച്ഛൻ:കൂക്കൾ വിജയൻ നായർ,അമ്മ:ചേവിരി ബാലാമണി, ഭർത്താവ്:മനീഷ് ജയപുരം (എൻജിനിയർ,ചെന്നൈ).സഹോദരങ്ങൾ: സി. വിജി (തെക്കിൽ),സി. നീതു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !