ലണ്ടന്‍:ലോകകപ്പിന് മുമ്പായി ഏകദിനത്തിലെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ്. സെപ്റ്റംബറില്‍ നാട്ടില്‍ ന്യൂസീലന്‍ഡിനെതിരേ നടക്കുന്ന ഏകദിന, ട്വന്റി 20 പരമ്പരയ്ക്കായി പ്രഖ്യാപിച്ച ഇംഗ്ലണ്ട് ടീമില്‍ സ്റ്റോക്ക്സും ഉള്‍പ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച ഇംഗ്ലീഷ് ടീം ചീഫ് സെലക്ടര്‍ ലൂക്ക് റൈറ്റാണ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. 15 അംഗ ഏകദിന ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംഘം തന്നെയായിരിക്കും ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കുകയെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ സ്റ്റോക്ക്സ് കളിക്കുമെന്ന് ഉറപ്പായി.
കിവീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ സ്റ്റോക്ക്സിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ജോസ് ബട്ട്ലറാണ് നിശ്ചിത ഓവര്‍ ടീമിനെ നയിക്കുന്നത്. സറേയുടെ പേസര്‍ ഗസ് അറ്റ്കിന്‍സനാണ് ഏകദിന ടീമിലെ പുതുമുഖം.
കഴിഞ്ഞ വര്‍ഷമാണ് ജോലി ഭാരം കാരണം ഏകദിന ക്രിക്കറ്റ് മതിയാക്കുന്നതായി സ്റ്റോക്ക്സ് പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടിയാണ് ഈ തീരുമാനമെന്നും താരം പറഞ്ഞിരുന്നു. ഇതോടെ സ്റ്റോക്ക്സിനെ ഇംഗ്ലണ്ട്, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നെന്ന് പരിശീലകന് മാത്യൂ മോട്ട് പറഞ്ഞതോടെ താരത്തിന്റെ മടങ്ങിവരവ് ചര്‍ച്ചയായിരുന്നു. 2022 ജൂലായില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെയാണ് സ്റ്റോക്സ് ഏകദിനത്തില്‍നിന്ന് വിരമിച്ചത്. അതിനുശേഷം ട്വന്റി-20യിലും ടെസ്റ്റ് ക്രിക്കറ്റിലും തുടര്‍ന്നു.
സ്റ്റോക്സിന്റെ പരിചയസമ്പത്തും ഓള്‍റൗണ്ട് മികവും വലിയ മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവും ഇംഗ്ലണ്ടിന് കരുത്താകും. വലിയ മത്സരങ്ങളില്‍ മികവുകാട്ടുന്ന താരമാണ് സ്റ്റോക്സ്. ഇംഗ്ലണ്ട് അവസാനമായി ചാമ്പ്യന്മാരായ രണ്ടു ലോകകപ്പുകളിലും അത് കണ്ടു. 2019 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായപ്പോള് ഫൈനലിലെ താരമായി.
ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ പുറത്താകാതെ നേടിയത് 84 റണ്‍സ്. 2022 ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ പാകിസ്താനെതിരേ നേടിയത് 52 റണ്‍സ്. ആഷസ് പരമ്പരയിലും അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ പലതവണ കണ്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.