കോട്ടയം എരുമേലിയിൽ വിൽപ്പനയ്ക്കായി എത്തിച്ച വൻ കഞ്ചാവ് ശേഖരം എക്‌സൈസ് വകുപ്പ് പിടികൂടി രണ്ടുപേർ അറസ്റ്റിൽ

എരുമേലി;ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് എരുമേലി എക്‌സൈസ് റേഞ്ച് പാർട്ടി ഐബി പാർട്ടിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ മണിമല  മുക്കട ജംങ്ഷനിൽ നിന്നും ആറു കിലോ കഞ്ചാവ് പിടികൂടി.

ഓണ വിപണി ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 6 കിലോ ഗ്രാം ഗഞ്ചാവ് കടത്തി കൊണ്ടുവന്ന  മണിമല ചാരുവേലി  മുള്ളൻകുഴിയിൽ വീട്ടിൽ സാമൂവേൽ  മത്തായി മകൻ മാത്യൂ സാമൂവേൽ (26) ,റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ താഴത്തെകുറ്റ് വീട്ടിൽ  ജയപ്രകാശ് മകൻ ജിഷ്ണു ജയപ്രകാശ് (23)  എന്നീ യുവാക്കളെയാണ്അറസ്റ്റ് ചെയ്തതത്. 

എരുമേലിയിലെ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം നടത്തുന്നതിനായാണ് ഒഡിഷയിൽ നിന്നും ഗഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ച കാലമായി ഷാഡോ  ടീം മാമ്മൻ സാമൂവൽ, ശ്രീലേഷ് എന്നിവരുടെ നിരീക്ഷണത്തിൽ ആയിരുന്നു.എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, 

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, സുമോദ്, IB ടീം അംഗങ്ങളായ ടോജോ ടി ഞള്ളിയിൽ, അരുൺ C ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുരാജ്, വിഷ്ണു, റോയി,  ഡ്രൈവർ ജോഷി എന്നിവരും റെയിഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !