സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ക്ക് ദാരുണാന്ത്യം

ശ്രീനഗര്‍:സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ക്ക് ദാരുണാന്ത്യം.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലഡാക്കില്‍നിന്ന് ലേയിലേക്ക് പോകുന്നതിനിടെ വൈകിട്ട് 4.45ഓടെയാണ് അപകടമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ലേയ്ക്ക് 150 കിലോമീറ്റര്‍ അകലെ ന്യോമയിലുള്ള കിയാരിയിലാണ് അപകടമുണ്ടായത്. പത്ത് സൈനികര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് പുഴയില്‍ പതിക്കുകയായിരുന്നു. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 8 ജവാന്‍മാരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് മരിച്ചത്.

മറ്റൊരു എസ് യു വിയും ആംബുലന്‍സും ഉള്‍പ്പെടെ 34 സൈനികര്‍ ഉള്‍പ്പെട്ട ട്രൂപ്പിന്റെ ഭാഗമായിരുന്നു അപകട്ടത്തില്‍പ്പെട്ട ട്രക്ക്.കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. “ലഡാക്കിലെ ലേയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഇന്ത്യൻ കരസേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. 

രാജ്യത്തിന് വേണ്ടിയുള്ള അവരുടെ മാതൃകാപരമായ സേവനം നാം ഒരിക്കലും മറക്കില്ല. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റ സൈനികനെ ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു, ” ‘എക്‌സി’ലെ ഒരു പോസ്റ്റിൽ രാജ്നാഥ് സിംഗ് കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !