കോതമംഗലം : നെല്ലിക്കുഴി ഇരുമലപ്പടി - മേതല കനാലിന് കുറുകെയുള്ള പാലത്തിൽ ശനിയാഴ്ച രാവിലെയാണ് പരിസരവാസി കൾ ബ്ലഡ് കണ്ടെത്തിയത്.
ഇന്നലെ മുതൽ ഈ പാലം പോലീസ് നിരീക്ഷണത്തിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത നടപാതയാണ് ബ്ലഡ് കണ്ടെത്തിയ പാലം ഞായറാഴ്ച വൈകിട്ടോടെ ഫോറൻസിക് സംഘമെത്തി ബ്ലഡിന്റെ സാമ്പിൾ ശേഖരിച്ച് മടങ്ങി.
പോലീസ് ഇന്നലെ തന്നെ രക്തസാമ്പിൾ എടുത്തെങ്കിലും രക്തം മൃഗത്തിന്റേയാണോ മനുഷ്യന്റേതാണോ എന്ന് ബോധ്യമായിരുന്നില്ല. ഫോറൻസിക് പരിശോദനക്ക് ശേഷമാണ് ഇത് ബോധ്യമാവുകയൊള്ളു. പരിസര പ്രദേശങ്ങളിൽ എല്ലാം പോലീസ് തിരച്ചിൽ നടത്തിയെങ്കിലും മറ്റ് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
പാലത്തിലൂടെ കടന്ന് പോകുന്ന വാട്ടർ കണക്ഷന്റെ Pvc പൈപ്പിലേക്ക് രക്തം ചീറ്റി തെറിച്ചതായി കാണാൻ കഴിയുന്നുണ്ട് മാത്രമല്ല പാലത്തിന്റെ കൈവരിയായി കെട്ടിയിരിക്കുന്ന മതിലിന് മുകളിലും രക്തകറ കാണുന്നുണ്ട്.
രാത്രി വൈകിയും പലപ്പോഴും ഈ പാലത്തിന് മുകളിൽ സാമുഹ്യ വിരുദ്ധർ തമ്പടിക്കാറുണ്ട് എന്ന് പരിസരവാസികൾ സാക്ഷിപ്പെടുത്തുന്നുണ്ട്. പോലീസ് കൂടുതൽ പരിശോധനകളും അന്വേഷണങ്ങളും നടത്തിവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.