ഉത്രാട ദിനത്തില്‍ കേരളം കുടിച്ചത് 116 കോടിയുടെ മദ്യം; വില്‍പ്പനയില്‍ മുൻപിൽ ഇരിങ്ങാലക്കുട

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലു കോടിയുടെ മദ്യം അധികം വില്‍പ്പന നടന്നെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 

ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ ഉത്രാട ദിനത്തില്‍ വിറ്റുപോയത്. ബെവ്‌കോയുടെ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാല്‍, ഇത്തവണ പ്രതീക്ഷിച്ച വില്‍പ്പന നടന്നിലെന്നാണ് ബെവ്‌കോ പറയുന്നത്. 

130 കോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിച്ചത്. എന്നാലതുണ്ടായില്ല. അതേമയം, വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്കൊ എം. ഡി പ്രതികരിച്ചു. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോ എം. ഡി പറയുന്നത്.

ബെവ്കോയുടെ സംസ്ഥാനത്തെ 4 ഔട്ട്‌ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞു. ചേർത്തല കോർട്ട് ജങ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വൻ വിൽപന ഉണ്ടായി. ഈ വർഷം വിവിധ നികുതി ഇനത്തിൽ 550 കോടി രൂപ സർക്കാറിന്റെ ഖജനാവിലെത്തും.

അന്തിമ വിറ്റുവരവ് കണക്ക് വരുമ്പോൾ , വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്‌കൊ എംഡി അറിയിച്ചു. വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !