UK യില്‍ അഞ്ചുവിനെയും മക്കളെയും ക്രൂരമായി കൊലചെയ്ത കണ്ണൂർ സ്വദേശി സജു ചെലവേലിയിലിനു 40 വർഷം തടവ്; ഫോൺ റെക്കോർഡിങ് തെളിവ്

കെറ്ററിംങ്ങിൽ മലയാളി  അമ്മയെയും മക്കളെയും  ക്രൂരമായി കൊലചെയ്ത  കണ്ണൂർ സ്വദേശി സജു ചെലവേലിയിലിനു   40  വർഷം തടവ് ശിക്ഷ ലഭിച്ചു. 

സംശയരോഗമായിരുന്നു   കൊലയിലേക്കു നയിച്ച കാരണം. സാജുവും   അഞ്ചുവും തമ്മിൽ 15 വയസു പ്രായവ്യത്യാസം ഉണ്ടായിരുന്നു , ഇവരുടെതു  പ്രേമ വിവാഹമായിരുന്നു. 52 വയസുകാരനായ സാജു ഇനി 92 വയസ്സിലെ പുറത്തുവരു എന്നതാണ് സ്ഥിതി. പ്രതി കുറ്റം സമ്മതിച്ചതുകൊണ്ടു  45 വർഷം കിട്ടേണ്ട ശിക്ഷ 40 വർഷമായി കോടതി കുറച്ചുകൊടുത്തു. 

രാക്ഷസരൂപം പൂണ്ട ഭർത്താവിന്റെ  ക്രൂരമായ ആക്രമണത്തിനു വിധേയമായി കൊല്ലപ്പെട്ട   യു കെ യിലെ കെറ്ററിംഗ്‌ ജനറൽ. ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന  കോട്ടയം വൈക്കം സ്വദേശി കുലശേഖരമംഗലം അറക്കൽ അശോകന്റെ മകൾ അഞ്ചുവിന്റെയും  മക്കളായ ജീവ, ജാൻവി എന്നിവരുടെ കൊലപാതകത്തിന് ഉത്തരവാദി ഭർത്താവ് കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ  ആണെന്ന്  നോർത്താംപ്ടൺ  Crown    കോടതി കണ്ടെത്തി  40  വർഷം തടവ് ശിക്ഷ വിധിച്ചു. 

ഭാര്യയെയും കുട്ടികളെയും കൊന്നത് ഭാര്യയുടെ നൈറ്റിയുടെ വള്ളി ഉപയോഗിച്ചാണെന്നും ഭാര്യയെ കൊന്നതിനു ശേഷം കുറച്ചു സമയം കഴിഞ്ഞു കുട്ടികളെയും അതെ വള്ളി ഉപയോഗിച്ചു  കൊല്ലുകയായിരുന്നു. കൊല നടക്കുന്ന സമയത്തു ഫോൺ റെക്കോർഡിങ് ആയിരുന്നതു  സാജു അറിഞ്ഞിരുന്നില്ല  കൊലപാതകം മുഴുവൻ റെക്കോർഡ് ചെയ്തത് പൊലീസിന്  വലിയ തെളിവായി മാറി.  അമ്മയെ കൊല്ലുന്നതു കണ്ടു നിലവിളിച്ചു അമ്മയെ കൊല്ലരുതേ എന്ന് കുട്ടികൾ കരയുന്നതു കോടതി മുറിയിൽ പോലീസ് കേൾപ്പിച്ചു, അത് കേട്ടവർ കണ്ണീർവാർത്തു. അഞ്ചുവിനെ കൊന്നതിനു ശേഷം കുട്ടികളെ ഉറക്ക ഗുളിക കൊടുത്തു കൊല്ലാൻ ശ്രമം നടത്തിയെന്നാണ് പോലീസ് പറയുന്നു, എന്നാല്‍ പെൺകുട്ടി  സാജു കൊടുത്ത പാൽ രുചിച്ചു നോക്കി പക്ഷെ ആൺകുട്ടി കുടിച്ചിരുന്നില്ല പിന്നീട് അമ്മയെ കൊന്നതുപോലെ മക്കളെയും ആ ക്രൂരൻ  കൊന്നൊടുക്കി ..

കോടതിയിൽ കുട്ടികളുടെ audio  കേൾപ്പിച്ചപ്പോൾ സാജു വാവിട്ടുകരഞ്ഞു എന്നാണ് കോടതിയിൽ ഉണ്ടായിരുന്ന മലയാളികള്‍ പറയുന്നത്. ബ്രിട്ടനിലെ മലയാളി ചരിത്രത്തിൽ ഇത്രയും വലിയ ശിക്ഷ ആർക്കും ഇതുവരെ ലഭിച്ചിട്ടില്ല.

കൊലപാതകത്തിന് ശേഷം ഒരു കത്തിയുമായി സാജു സോഫയിൽ  ഇരുന്ന സമയത്താണ് പോലീസ് വീട് പൊളിച്ച് അകത്തു കയറിയത്. കത്തി താഴെ ഇടാൻ ആവശ്യപ്പെട്ടു. എന്നാല്‍ നിരാകരിച്ച സജുവിന് നേരെ ഫയര്‍ ആം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. താഴെ വീണ സാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 ദൃശ്യങ്ങള്‍ വീഡിയോ BBC

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !