ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ ഹരിയാനയിലെ ഗ്രാമീണ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
രാഹുലിന്റെ വിവാഹത്തെ കുറിച്ച് വനിതകൾ ചോദിച്ചപ്പോൾ നിങ്ങൾ തന്നെ ഒരു പെൺകുട്ടിയെ കണ്ടെത്തൂ എന്നായിരുന്നു സോണിയയുടെ മറുപടി. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ചു കഴിഞ്ഞാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്.
അതേസമയം മണിപ്പൂർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹുല്‍ഗാന്ധി. “തന്‍റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ പറഞ്ഞു. ചിലയാളുകളുടെ മാത്രം പ്രധാനമന്ത്രിയാണ് മോദി. അധികാരം മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും വേണ്ടത്. അതിനായി മണിപ്പൂരും വേണമെങ്കില്‍ രാജ്യം തന്നെയും കത്തിക്കും,”- രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത് പ്രത്യയശാസ്ത്ര പോരാട്ടമെന്നും രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുമായുള്ള സംവാദത്തിനിടെ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.