ഛർദ്ദിച്ച പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ചു; കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി

തിരുവനന്തപുരം: വീണ്ടും ആരോപണത്തില്‍ നിറഞ്ഞ് കെഎസ്ആർടിസി. ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട്  ബസ് കഴുകിച്ച് മാതൃക ആയി. സംഭവത്തിൽ എംപാനൽ ഡ്രൈവറെ സർവീസിൽനിന്ന് മാറ്റിനിർത്തി.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽനിന്ന് മാറ്റിനിർത്തിയത്.

മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ പെൺകുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. പല്ലിന്റെ ചികിൽസയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽപോയി മടങ്ങുകയായിരുന്ന പെൺകുട്ടി ബസിൽ ഛർദിച്ചു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. 

ഇതേത്തുടർന്ന് നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ പെൺകുട്ടികളെക്കൊണ്ട് ബസ് കഴുകിക്കുകയായിരുന്നു. ഛർദിച്ച പെൺകുട്ടിയുടെ ‌ശസ്ത്രക്രിയ ഇന്നലെ നടന്നു. ഇപ്പോൾ വിശ്രമത്തിലാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !