മോഷണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ച സംഭവം പുനഃരന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം: മോഷണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ച സംഭവം പുനഃരന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. 

യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സത്യം പുറത്തുവന്നത്. രമേശ് കുമാർ എന്നയാളാണ് മതിയായ തെളിവുകളില്ലാതെ മാലമോഷണക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.

2019 നവംബർ 12ന് നടന്ന മോഷണത്തിലാണ് രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ‘മറ്റൊരു കളവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ താനാണ് രമേശൻ പ്രതിയായ കേസിലെ മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഇതോടെയാണ് കേസിലെ യഥാർത്ഥ പ്രതി മറ്റൊരാളാണെന്ന വിവരം പുറത്ത് വന്നത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കുകയായിരുന്നു. 

മതിയായ മതിയായ തെളിവുകളുടെ അഭാവത്തിൽ നിയമപ്രകാരമല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. മാവേലിക്കര പൊലീസ് സ്റ്റേഷനിലുള്ള കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !