തിരുവനന്തപുരം: ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അസ്വാഭാവിക മരണത്തിനു കാട്ടാക്കട പൊലീസ് കേസ് എടുത്തു. 15 ദിവസം മുൻപായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം.
സോന കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായും, വിപിൻ ഓട്ടോ ഡ്രൈവറുമാണ്.സോന തൂങ്ങി മരിച്ച മുറിയിൽ വിപിൻ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്. രാത്രി 11ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണു കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു.
കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും സോനയെ എത്തിസിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിപിനും സോനയും രണ്ട് സമുദായക്കാരാണ്.
പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാർ ഇടപെട്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ ബന്ധുക്കൾ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.