കണ്ണൂര്‍: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കണ്ണൂര്‍ ജില്ലയുടെയും നോര്‍ത്ത് വയനാട് മാനന്തവാടി സേവാകേന്ദ്രത്തിന്റെയും ഇന്‍ചാര്‍ജ് രാജയോഗിനി ബ്രഹ്മാകുമാരി മീനാക്ഷി ബെഹന്‍ജി (65) അന്തരിച്ചു.ഇന്നലെ രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1975ല്‍ ബ്രഹ്മാകുമാരീസ് വിദ്യാലയത്തില്‍ നിന്ന് ഈശ്വരീയ ജ്ഞാനം നേടി. കഴിഞ്ഞ 30 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ഇന്നലെവൈകുന്നേരം നാല് മണിയോടെ ഭൗതികദേഹം കണ്ണൂര്‍ ചാലാട്ടെ ആശ്രമത്തിലെത്തിച്ചു.
ഇന്ന് രാവിലെ ഏഴുമണിക്ക് സ്വദേശമായ കൂര്‍ഗ് പൊന്നംപേട്ടയിലേക്ക് സംസ്കാര ചടങ്ങുകള്‍ക്കായി ഭൗതികദേഹം കൊണ്ടുപോകും. വൈകുന്നേരം വീട്ടുവളപ്പിലാണ് സംസ്കാരം.
കള്ളിച്ചെണ്ടയിലെ പരേതരായ മാച്ചയ്യ-പാര്‍വ്വതി ദമ്ബതികളുടെ മകളാണ്. സഹോദങ്ങള്‍: ഉമേഷ്, വിശ്വനാഥ്, ശങ്കറു, കിഷോര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.