പൊലീസ് നടത്തുന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരേയുളള കടന്ന് കയറ്റം ; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

തിരുവനന്തപുരം : ഓൺലൈൻ സ്ഥാപന ഉടമക്ക്  എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയടക്കം വീടുകളിലും  കുടുംബാംഗങ്ങളുടെ വീടുകളിലും മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുന്ന പോലീസ് റെയ്ഡിനെ അപലപിക്കുന്നതായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പൂർണ വിശ്വാസമുള്ളവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ. മാധ്യമപ്രവർത്തകർക്കോ മാധ്യമ സ്ഥാപനത്തിനോ വീഴ്ചയുണ്ടായാൽ ആയത് തിരുത്തുന്നതിനോ അതിന്മേൽ നടപടിയെടുക്കാനോ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥക്ക് കഴിയും,

എന്നാൽ മറുനാടൻ മലയാളിയുടെ ഓഫീസിനും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നേരേയും, ഏഷ്യാനെറ്റിലേയും,മനോരമയിലേയും റിപ്പോർട്ടർമാർ ക്കെതിരേയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നടപടികൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തനത്തിന്മേലുള്ള  കടന്നു കയറ്റമാണ്. 

ഇത്  അടിയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാറും ജനറൽ സെക്രട്ടറി ഉമേഷ് കുമാർ തിരുവനന്തപുരവും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !