സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങളുടെ വിതരണം പുനരാരംഭിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സപ്ലൈകോയിൽ പാവപ്പെട്ട ആളുകൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കേണ്ട പരിപ്പ്, പയറ്, കടല, വറ്റൽ മുളക്, വിവിധ ഇനം അരികൾ ഉൾപ്പടെ ഉള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

സപ്ലൈക്കോയ്ക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് സർക്കാർ പണം നൽകാത്തത് കൊണ്ടാണ് സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാകത്തത് എന്നും ,

ഈ സാഹചര്യം മൂലം സപ്ലൈകോയിൽ എത്തുന്ന സാധാരണക്കാരായ ആളുകൾ വലിയ വില നൽകി പുറത്തുനിന്നും സാധനങ്ങൾ വാങ്ങിക്കേണ്ട ഗതികേടിൽ ആണെന്നും  സജി പറഞ്ഞു.

ഈ വിഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി ലഭ്യമാക്കേണ്ട സാധനങ്ങൾ അടിയന്തരമായി വിതരണം ചെയ്യുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സജി അവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !