അയർലൻഡ് കോർക്ക് നഗരത്തിൽ മലയാളി യുവതി മണിക്കൂറുകൾക്ക് മുൻപ് കുത്തേറ്റ് മരിച്ചു.

അയർലൻഡ് : അയർലൻഡ് കോർക്ക് നഗരത്തിൽ മലയാളി യുവതി മണിക്കൂറുകൾക്ക് മുൻപ് കുത്തേറ്റ് മരിച്ചു. കാര്‍ഡിനാള്‍ കോര്‍ട്ടിലെ താമസ സ്ഥലത്ത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.

കോര്‍ക്ക് നഗരത്തിലെ വില്‍ട്ടണിലാണ് ദാരുണ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല്‍പ്പത് വയസുകാരനായ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പാലക്കാട് സ്വദേശിനിയായ ഇവര്‍ കോര്‍ക്കില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

സംഭവം നടന്നതിന് ശേഷം അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചു കഴിഞ്ഞു. 

ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. മരണപ്പെട്ട യുവതി അയർലണ്ടിലെ കോർക്കിൽ സ്വകാര്യ സ്ഥാപനത്തിൽ അകൗണ്ടൻറ് ആയി ജോലിചെയ്തു വരികയായിരുന്നു. പാലക്കാട് കാരിയാണ് യുവതിയെന്ന് അയർലൻഡ് വൃത്തങ്ങൾ അറിയിച്ചു.

മരണപ്പെട്ട യുവതിയുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെയാണുള്ളത്. സാങ്കേതിക പരിശോധനയ്ക്കായി പോലീസ് സംഭവസ്ഥലം സീല്‍ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.



സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റിലായ നാല്‍പ്പത് വയസ്സുകാരനായ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ടോഗര്‍ ഗാര്‍ഡ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനായി എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !