യുഎഇയിലെ ഫുജൈറയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍  3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയില്‍ അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു.


 ഫുജൈറയിലെ ധാദ്‌നയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം  അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാവിലെ 10.51നാണ് നേരിയ ഭൂചലനമുണ്ടായതെന്ന നാഷണല്‍ മെറ്റീരിയോളജി സെന്റര്‍  വ്യക്തമാക്കി. 

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം അനുഭവപ്പെട്ട വിവരം നാഷണല്‍ മെറ്റീരിയോളജി സെന്റര്‍  അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !