പാലക്കാട്;നൂറുകണക്കിന് പാർക്കുന്ന മലമ്പുഴയിലെ നൂറു വയസുകാരി മുത്തശ്ശിയാൽ ഇനി സംരക്ഷിത വൃക്ഷം. അണക്കെട്ടിനും റോപ്‌വേയ്‌ക്കും സമീപത്തായി പടർന്നുപന്തലിച്ച് നിൽക്കുന്ന ഇത്തി വെള്ളയാലിനെയാണ് വനംവകുപ്പ് സംരക്ഷിത വൃക്ഷമാക്കി ഫലകം സ്ഥാപിച്ചത്.
ഫൈക്കസ് ടോൾബോൾട്ടിയോ ശാസ്ത്രനാമത്തിലുള്ള ഇത്തി വെള്ളയാലിന് നൂറിലധികം വയസ്സുണ്ട്. നാൽപ്പാമരം മരങ്ങളിൽ ഒന്നായ ആലിൽ 135ൽപ്പരം പക്ഷികൾ കാലാവസ്ഥയ്ക്കനുസരിച്ച് വന്നുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചെമ്പൻ മുള്ളൻകോഴി, മഞ്ഞക്കാലി പച്ചപ്രാവ്, പച്ചച്ചുണ്ടൻ, ചെമ്പുകൊട്ടി, ചിന്നക്കുട്ടുറുവൻ, പൂന്തത്ത, തത്തച്ചിന്നൻ, മലമുഴക്കി, നാട്ടുവേഴാമ്പൽ, തവിടൻ ബുൾബുൾ, നാട്ടിലക്കിളി, മഞ്ഞക്കറുപ്പൻ, ചിന്നച്ചിലപ്പൻ, നാകമോഹൻ, മുത്തുപ്പിള്ള, ഗരുഡൻ ചാരക്കാളി, നാട്ടുമരംകൊത്തി തുടങ്ങിവയെ ആലിൽ കാണുന്നതായി പക്ഷി ഗവേക്ഷകൻ അഡ്വ. ലിജോ പാങ്ങാടൻ പറഞ്ഞു.ഇരുതലച്ചി, കരിയില, പാൽവള്ളി, വനദേവത, ചക്കര, വിലാസിനി, പാൽവള്ളി, ആൽ, എരിക്കുതപ്പി, വരയൻ കടുവ, നീലക്കടുവ, പുള്ളിവാലൻ, ഗരുഡ തുടങ്ങിയ ശലഭങ്ങളും പച്ചയോന്ത്, പൊന്നൻ മരപല്ലി, പാറയോന്ത്, കുട്ടിവിരലൻ, മുള്ളോന്ത്, ഓന്ത്, പല്ലി, അരണ, കാട്ടരണ, നാട്ടുപല്ലി ഉൾപ്പെടെ ചെറുജീവികളും ആലിനെ ആശ്രയിച്ച് ജീവിക്കുന്നു.
പഴമുള്ള സമയത്താണ് കൂടുതൽ പക്ഷികൾ മുത്തശ്ശിയാലിൽ എത്തുന്നത്.വൃക്ഷത്തിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നപക്ഷികളും ഉണ്ട്. കടുത്ത വേനലിൽ മലമ്പുഴ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും ആശ്വാസമാണ് മുത്തശ്ശി ആലിന്റെ തണൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.