കോഴിക്കോട്: മറുനാടൻ മലയാളിയെ സാധാരണ മീഡിയകളുടെ കൂട്ടത്തിൽ എണ്ണി നോർമലൈസ് ചെയ്യുന്ന കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്.
കേരളത്തിലെ സൗഹാർദ അന്തരീക്ഷത്തെ കാൻസർ കണക്കെ കാർന്ന് തിന്നുന്ന സമീപനമാണ് മറുനാടന്റെ വീഡിയോകളിൽ കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. അദ്ദേഹത്തിന്റെ നാവുകൊണ്ട് തൊഴികിട്ടിയ നിരപരാധികൾ നിരവധിയാണ്.
ഏതൊരു സംഭവത്തിലും പരമതനിന്ദയും പരസ്പരവിദ്വേഷവും ജനിപ്പിക്കുന്ന വിധം നിഷ്‌കളങ്കരായ മനസ്സുകളിൽ തീ കോരിയിടുന്ന പണിയാണ് അദ്ദേഹം എടുത്തിരുന്നതെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു.
മറുനാടന്റെത് ശരിയായ വഴിക്കുള്ള മാധ്യമപ്രവർത്തനമല്ല എന്നാണ് അദ്ദേഹത്തിനെതിരിൽ ചാർജ് ചെയ്ത കേസിൽ ഹൈക്കോടതി പോലും മുൻകൂർ ജാമ്യം നൽകാതിരിക്കാൻ പറഞ്ഞ ന്യായം.ന്യായമായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചു.
സുപ്രിംകോടതിയിൽ ജാമ്യത്തിന് ശ്രമിച്ചുകൊണ്ട് ഒളിവിൽ കഴിയുകയാണ്. മാധ്യമ പ്രവർത്തനത്തിന്റെ തണലിൽ വിദ്വേഷപ്രസരണം നടത്തുന്ന ഈ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിക്കലാണ് പ്രതിപക്ഷ ധർമ്മം.
അത് ചെയ്യാതെ മുഖ്യധാര മാധ്യമങ്ങളോടൊപ്പം മറുനാടനേയും ചേർത്ത് നിർത്തി അയാൾക്കെതിരെയും മാധ്യമവേട്ടയാണ് നടക്കുന്നത് എന്ന് പറയുന്നത് ശരിയായ നിലപാടല്ല.
പൊലീസ് മറുനാടന്റെ ഓഫീസിൽ കയറിയതും ജീവനക്കാരോട് പെരുമാറിയതും മറ്റൊരു രീതിയിലാണ് വിമർശന വിധേയമാക്കേണ്ടതെന്നും അഷ്‌റഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.