ഭരണങ്ങാനം:- ശ്രീകൃഷ്ണ വാദ്യ കലാപീഠം ഭരണങ്ങാനത്തിന്റെ ഈ വർഷത്തെ വാദ്യപ്രജാപതി പുരസ്കാരം നീലംപേരൂർ രാമകൃഷ്ണന്.
ഇടമറ്റം ഓശാന മൗണ്ടിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ പുരസ്കാരം നൽകി യോഗം ഉദ്ഘാടനം ചെയ്തു.
വിശ്വാസവുമായി ബന്ധപ്പെട്ടപ്പെട്ടതും ആത്മീയമായതുമായതുമാണ് വാദ്യകലകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാദ്യകലാപീഠം പ്രസിസന്റ് പൂവരണി സുനിൽ മാരാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവാദ്യകലാപീഠം അംഗങ്ങളെ ആദരിച്ചു. യോഗത്തിൽ വാദ്യകലാപീഠം രക്ഷാധികാരിമാരായ കുറിച്ചിത്താനം രാമചന്ദ്ര മാരാർ,ആനിക്കാട് കൃഷ്ണകുമാർ, തൃക്കാരിയൂർ സുരേഷ്, സെക്രട്ടറി പൂഞ്ഞാർ രാധാകൃഷ്ണൻ,
സജീവൻ വിളക്കുമാടം,ഇടമറ്റം കണ്ണൻ, നന്ദു കൃഷ്ണൻ കുമാരനെല്ലൂർ,മടപ്പാട്ട് ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അരുൺ മാരാർ വലവൂർ ( പ്രസിഡന്റ്) സജീവൻ വിളക്കുമാടം (വൈസ് പ്രസിഡന്റ്)
വിശാഖ് കുറിച്ചിത്താനം (സെക്രട്ടറി) രാജീവ് ഇടമറ്റം (ജോ.സെക്രട്ടറി) വേണു ഭരണങ്ങാനം (ഖജാൻജി) പതിനൊന്നംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളെയും യോഗത്തിൽ തിരഞ്ഞെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.