പാലാ:സ്ഥാനാർത്ഥികളെയും ,സ്ഥാപനങ്ങളുടെയും മേന്മകൾ പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന അനൗൺസർമാരെ അധികാരികൾ അംഗീകരിക്കണമെന്ന് പാലാ നഗരസഭ ചെയർപേഴ്സൻ ജോസിൻ ബിനോ അഭിപ്രായപ്പെട്ടു.
അനൗൺസർമാരുടെ സംഘടനയായ നാച്വറൽ ആർട്ടിസ്റ്റ്സ് വോയ്സ് (നാവ്) ൻ്റെ നാലാമത് സംസ്ഥാന സൗഹൃദ സംഗമം പാലാ മിൽക്ക് ബാർ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൻ ജോസിൻ ബിനോ .നാവ് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സമ്പാദ് മാടവനയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അശ്വതിമധു ,വിഴിക്കത്തോട് ജയകുമാർ ,കെ.കെ വിശ്വംഭരൻ ,ഒ ജെ ജോസ് ,ശ്രീജിത്ത് മാവേലി; തുടങ്ങിയവർ സംസാരിച്ചു.
കെ കെ വിശ്വംഭരൻ കവിത അവതരിപ്പിച്ചു .പാലാ നഗരസഭാ ചെയർ പേഴ്‌സൺ ജോസിൻ ബിനോയെ സംഘടനയുടെ വൈസ് പ്രസിഡണ്ട് സബാദ് മാടവന പൊന്നാട അണിയിച്ച് ആദരിച്ചു.
കലാകാരന്മാരായ ജോബി പാലാ.,അനൂപ് ;ജോസ് പാലാ ,ലൂയിസ് മേലുകാവ് തുടങ്ങിയവരെ നാവ് സംഘടനയ്ക്ക് വേണ്ടി സബാദ് മാടവന പൊന്നാട അണിയിച്ച് ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.