വീണ്ടും സഞ്ചാരികൾക്കും മലയാളി സമൂഹത്തിനും കാഴ്ചയുടെ വിരുന്നൊരുക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ്

നിരവധി വിദേശ രാജ്യങ്ങള്‍ മലയാളിക്ക് കാണിച്ച തന്നയാളാണ് സംവിധായകന്‍ ലാല്‍ ജോസ്. യാത്രകളെ അത്രയധികം സ്നേഹിക്കുന്ന അദ്ദേഹം കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് കാറില്‍ യാത്ര പോയിരുന്നു. ഇപ്പോഴിതാ ആരും കൊതിക്കുന്ന മറ്റൊരു സ്വപ്ന സഞ്ചാരത്തിനുള്ള തയാറെടുപ്പിലാണ് ലാല്‍ജോസ്. 

ആറ് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെ ഏകദേശം 20 ദിവസത്തോളം നീളുന്ന  യാത്രയാണ് അദ്ദേഹം നടത്തുന്നത്. ഏറെ കാലമായി കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ഈ യാത്ര ഏറെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നതാണെന്ന്  ലാല്‍ ജോസ് പറഞ്ഞു.

ബ്രസീൽ, പെറു, ചിലി, അർജന്റീന, പരാഗ്വയെ, ഉറുഗ്വായ് എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ആമസോണ്‍ നദിയിലൂടെയുള്ള ട്രിപ്പും കാടിനുള്ളിലെ റിസോര്‍ട്ടിലുള്ള താമസവുമാണ് പ്രധാന ഹൈലൈറ്റ്. 

മാച്ചു പിച്ചു, സ്റ്റാചു ഓഫ്‌ ക്രൈസ്റ്റ് ദ റെഡീമർ, ഇഗ്വാസ്സു വെള്ളച്ചാട്ടം, ഹർബർ ഓഫ് റയോ ഡി ജെനിറോ തുടങ്ങിയ ലോകാത്ഭുതങ്ങളും യാത്രയില്‍ സന്ദര്‍ശിക്കും. അര്‍ജന്‍റീനയിലെ പ്രശസ്തമായ കൗബോയ് വില്ലേജിലും സംഘം താമസിക്കുന്നുണ്ട്.

ലാറ്റിൻ അമേരിക്കൻ നഗരങ്ങളായ റിയോ ഡി ജെനിറോ, ബ്രൂണെസ് ഐറിസ്, ലിമ, കുസ്കോ, സാന്റിയാഗോ, സാവോ പോളോ, മോണ്ടിവിഡിയോ എന്നിവയിലൂടെ, സഞ്ചാരികളുടെ കണ്ണുകളെ വിസ്മയിപ്പിക്കുന്ന റെയിൻബോ മൗണ്ടൻ, സാമ്പ, ടാഗോ, പെറുവിയൻ, ഉറുഗ്വേയൻ നൃത്തച്ചുവടുകൾക്കൊപ്പം, നാവിനു രുചിയേറുന്ന ലാറ്റിൻ അമേരിക്കൻ ഭക്ഷണവും ആസ്വദിച്ചു കൊണ്ടാണ് യാത്ര.

ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു ട്രാവല്‍ ഏജന്‍സി ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്. ആറ് രാജ്യങ്ങളിലെ വിസയും  എമരൈറ്റ് ഫ്ലൈറ്റിലെ യാത്രയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവുമടക്കം ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന യാത്രയില്‍ 41 പേര്‍ക്ക് പങ്കെടുക്കാം. 

ബെന്നീസ് റോയല്‍ ടൂര്‍ സംഘടിപ്പിക്കുന്ന ഈ തെക്കന്‍ അമേരിക്കന്‍ പര്യടനത്തില്‍  എട്ടോളം ആഭ്യന്തര വിമാന സര്‍വീസുകളിലും സംഘം യാത്ര ചെയ്യും. ഒക്ടോബർ 15 ന് ആരംഭിച്ച് നവംബര്‍ 3ന് തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !