ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്ത് 12ന് പുന്നമടക്കായലിൽ നടത്താൻ തീരുമാനം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
നെഹ്‌റു ട്രോഫി വള്ളംകളിയും സിബിഎല്ലും ചേർത്ത് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
നെഹ്‌റു ട്രോഫി മത്സരത്തിന് സർക്കാരിൽനിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
നെഹ്‌റു ട്രോഫിയുടെ തനത് സ്വഭാവം നിലനിർത്തുമ്പോൾതന്നെ സിബിഎല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു.
എൻടിബിആർ സൊസൈറ്റിയുടെ ചെയർപേഴ്‌സൺ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചടങ്ങിൽ 68-ാമത് നെഹ്‌റുട്രോഫി ബോട്ട് റേസിന്റെ സുവിനിയർ പ്രകാശനവും നടന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികൾക്കും രൂപം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.