കൊച്ചി: പിതാവിനെ കാണാനുള്ള അവസരം നഷ്ടമായതോടെ പിഡിപി ചെയർമാൻ അബ്ദുന്നാസർ മദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ കേരളത്തിൽ എത്തിയ അബ്ദുന്നാസർ മദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽനിന്ന് കൊല്ലത്തെ വീട്ടിലേക്ക് എത്താനായില്ല.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മദനിക്കും പിതാവിനും യാത്ര ചെയ്യാനാകാതെ വന്നതോടെയാണ് ഇരുവരും കാത്തിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയത്. കിടപ്പിലായ പിതാവിനെ കാണാനാണ് സുപ്രീം കോടതി മദനിക്ക് ജാമ്യ ഇളവ് നൽകിയത്.
ഇതനുസരിച്ച് ജൂൺ 26നാണ് അദ്ദേഹം ബംഗളുരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയത്. കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട മദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസമ്മർദ്ദവും രക്തത്തിലെ ക്രിയാറ്റിനും കൂടിയതോടെ അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടിവന്നു. കൂടാതെ പ്രമേഹം ഉൾപ്പടെ മറ്റനേകം ശാരീരികബുദ്ധിമുട്ടുകളും മദനിക്ക് തിരിച്ചടിയായി. അതിനിടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ അത് നടന്നില്ല. സുപ്രീം കോടതി ജുലൈ പത്തിന് പരിഗണിക്കാനിരുന്ന മുൻകൂർജാമ്യഹർജി നേരത്തെയാക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
ഇതോടെ സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് വെള്ളിയാഴ്ചതന്നെ മടങ്ങാൻ മദനി നിര്‍ബന്ധിതനായത്. രാത്രി 9.20നുള്ള ഇൻഡിഗോ വിമാനത്തില്‍ മദനി നെടുമ്ബാശ്ശേരിയില്‍നിന്ന് ബംഗളൂരുവിലേക്ക് തിരിക്കും. ഏപ്രില്‍ 17നാണ് പിതാവിനെ സന്ദര്‍ശിക്കാൻ മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയത്.
എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കുകയായിരുന്നു. പുതിയ കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെയാണ് 12 ദിവസത്തേക്ക് മദനി കേരളത്തിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.