കോഴിക്കോട് ; വടകരയിൽ നിരവധി പേർക്ക് കുറുക്കന്റെ ആക്രമണത്തിൽ പരുക്ക്. കോട്ടപ്പള്ളിയിലും പൈങ്ങോട്ടായിലുമാണ് വൈകീട്ട് കുറുക്കന്റെ ആക്രമണമുണ്ടായത്. നാല് വയസ്സുകാരി ഉൾപ്പെടെ എട്ട് പേർക്കാണ് കുറുക്കന്റെ കടിയേറ്റത്.
വീടിനകത്തു വച്ചാണ് നാല് വയസുകാരിക്ക് കടിയേറ്റത്. കടിയേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലർക്കും കാലിലും കൈയ്യിലും മുതുകിലുമാണ് കടിയേറ്റത്. എട്ടാമതായി കടിയേറ്റ മൊയ്തുവാണ് കുറുക്കനെ കീഴടക്കിയത്. കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.
ആക്രമിച്ചത് പേയിളകിയ കുറുക്കനാണെന്നാണ് സംശയം. കോട്ടപ്പള്ളിക്ക് സമീപം കഴിഞ്ഞയാഴ്ച രണ്ട് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
രണ്ടാഴ്ച്ച മുമ്പ് പൊന്നാനി ചങ്ങരംകുളത്ത് വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു. പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിക്കുകയായിരുന്നു. ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി തലേക്കര ബാലന്റെ ഭാര്യ സരോജനിക്കാണ് (57) ആക്രമണത്തിൽ പരിക്കേറ്റത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.