മീനച്ചിലാർ, മണിമലയാർ ,മലങ്കര ഡാം മൂവാറ്റുപുഴയാർ തീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സർക്കാർ നിർദേശം

കോട്ടയം;സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന സർക്കാരും വ്യെക്തമാക്കി അതിന്റെ അടിസ്ഥാനത്തിൽ തീരദേശ മലയോര മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണണമെന്നും സർക്കാർനിർദേശിച്ചു.

മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാപ്പിലാക്കുമെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു.

കുട്ടനാട് താലൂക്കിലെ വിവിധ വിദ്യാഭ്യാസ സാധനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.അതേസമയം സംസ്ഥാനത്തെ നദികൾ കരകവിഞ്ഞൊഴുകുന്ന നിലയിലാണ് ഇടുക്കി കല്ലാർകുട്ടി ,പാംബ്ല ,മലങ്കര ഡാമുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചു.തീര മേഖലകളിൽ താമസിക്കുന്നവർക്ക് രാത്രിതന്നെ നിർദ്ദേശം നൽകിയതായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിച്ചു.

എറണാകുളത്തെ അടക്കമുള്ള ജില്ലകളിലെ പ്രധാനപ്പെട്ട ടൗണുകളിലെല്ലാം വെള്ളം നിറഞ്ഞ നിലയിലാണ്.കോട്ടയം ജില്ലയിൽ മീനച്ചിലാറിലെയും മണിമലയാറിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ വി വിഘ്‌നേശ്വരി അറിയിച്ചു.

വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !