എരുമേലി വിമാനത്താവളം , സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

എരുമേലി : എരുമേലിയിൽ നിർമിക്കുന്ന നിർദിഷ്‌ട ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

430 പേജുള്ള റിപ്പോർട്ടിൽ പദ്ധതിയുടെ റൺവെയ്ക്ക് സ്ഥലം അളന്ന് നിർണയിക്കുന്നതിന് പഠനം വേണമെന്നും ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നഷ്‌ടപരിഹാരമായി സ്പെഷ്യൽ പാക്കേജും ഭൂമി വിട്ടു നൽകേണ്ടി വരുന്നവർക്ക് നഷ്ടപരിഹാരം 

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം നിശ്ചയിക്കണമെന്നതും ഉൾപ്പടെ ശ്രദ്ധേയമായ ശുപാർശകൾ ചേർത്തിട്ടുണ്ട്. പഠന റിപ്പോർട്ട് കരട് പ്രകാരം നടത്തിയ രണ്ട് ഹിയറിങ്ങുകളിൽ ഉയർന്ന ആശങ്കകൾ ഉൾപ്പടെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളും അന്തിമ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

പ്രസക്തമായ ഭാഗങ്ങൾ ചുവടെ.

ആദ്യഘട്ടത്തിൽ പദ്ധതിക്ക്‌ ചെറുവള്ളി എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതിയായിരുന്നു എങ്കിലും പഠനം നടത്തിയപ്പോൾ എസ്റ്റേറ്റിലെ സ്ഥലം റൺവെയ്ക്ക് അത്ര അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. 

എസ്റ്റേറ്റിൽ തെക്ക് വടക്ക് ദിശയിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന റൺവെ എതിർ ദിശയിലെ കാറ്റിന്റെ ഗതി അനുയോജ്യമല്ലെന്ന് ബോധ്യമായതോടെ കിഴക്ക് പടിഞ്ഞാറു ദിശയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് സാങ്കേതിക പഠനം ശുപാർശ ചെയ്തിരുന്നു. ഈ കാരണത്താലാണ് എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ സ്ഥലം റൺവെയ്ക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചത്.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥ തർക്കം പാലാ സബ് കോടതിയിൽ ഉള്ളതിനാൽ എസ്റ്റേറ്റ് ഏറ്റെടുക്കാമോ എന്ന ചോദ്യത്തിന് കോടതി വിധിയ്ക്ക് അനുസൃതമായി ലാൻഡ് അക്വിസിഷൻ ആക്ടിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാം എന്നാണ് മറുപടി നൽകിയിരിക്കുന്നത്.

ഏറ്റെടുക്കാൻ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ച ഭൂമികൾ ബാങ്കിൽ പണയപ്പെടുത്തുന്നതിന് കഴിയുമോ എന്ന ചോദ്യത്തിന് ഇതിന് നിയമ തടസമില്ലന്നും നിലവിൽ വായ്പ സ്വീകരിച്ചിട്ടുണ്ടെങ്കിൽ തിരിച്ചടവ് തുക പൊന്നും വില ഓഫിസർ മുഖേനെ ബാങ്കിന് കൈമാറാനാകും.

ഭൂകമ്പ സാധ്യത കൂടുമോ എന്ന ചോദ്യത്തിന് സാധ്യത കുറയുമെന്നാണ് മറുപടി. പദ്ധതി പ്രദേശം പരിസ്ഥിതി ലോല മേഖലയിൽ അല്ലെന്നും എക്കോളജിക്കൽ സെൻസിറ്റീവ് ഏരിയയ്ക്ക് പുറത്താണെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കര്ഷിച്ചിട്ടുള്ള ചുറ്റുമതിൽ അല്ലാതെ ഉയരമേറിയ വലിയ മതിലുകൾ ഒന്നും നിർമ്മിക്കുന്നില്ല എന്നും വിമാനത്താവള ഭാഗത്തെ അല്ലാതെ മറ്റ് സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റില്ലെന്നും വിവിധ ചോദ്യങ്ങളുടെ മറുപടിയായി റിപ്പോർട്ടിലുണ്ട്.

ക്ഷേത്രങ്ങളിലെ ഉൾപ്പടെ ജിഎസ്ടി വരുമാനം കുറയുകയല്ല കൂടുകയാണ് പദ്ധതി വരുന്നതോടെ സംഭവിക്കുക എന്നും പേട്ടതുള്ളലിന് തടസമുണ്ടാകില്ലെന്നും പകരം കൂടുതൽ ജനപ്രീതി വർധിക്കുമെന്നും കൃഷ്ണപരുന്ത് ഉൾപ്പടെ പക്ഷികളുടെ സഞ്ചാരം തടസപ്പെടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കങ്ങൾ കേട്ടത് സ്വാഭാവിക പ്രതിഭാസം ആണെന്ന് പഠനങ്ങൾ വ്യക്തമാക്കിയതിനാൽ നിർദിഷ്‌ട പദ്ധതിയ്ക്ക് ഇത് ആശങ്ക പകരില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭൂകമ്പ പ്രതിരോധ വിമാനത്താവള പദ്ധതി ആണിത്. 

അതുകൊണ്ട് ഭൂകമ്പ ആശങ്കൾക്ക്‌ അടിസ്ഥാനമില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരം പദ്ധതി നിർമിക്കുന്നതിനാൽ പരിസ്ഥിതി ആഘാതം ഉണ്ടാകുമെന്നുള്ള ആശങ്ക വേണ്ടെന്നും മറുപടി നൽകിയിട്ടുണ്ട്. 

പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന മിഷൻ ലൈഫ് പ്രകാരം ആണ് പദ്ധതി നിർമിക്കുക എന്നതിനാൽ വായു, ജലം, ശബ്ദം എന്നിവയുടെ മലിനീകരണം കുറയുമെന്നും ജല സ്രോതസുകൾ സംരക്ഷിക്കുമെന്നും വെള്ളപ്പൊക്കം ഉണ്ടാകില്ലെന്നും വന്യമൃഗ സാന്നിധ്യം നിലവിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർദിഷ്‌ട റൺവെയുടെ ഘടന.

ഐസിഎഒ കോഡ് 4ഇ വിഭാഗത്തിൽ പെടുന്ന ബോയിങ് 777-300(ഇആർ) വലിയ വിമാനങ്ങൾക്ക് എത്താൻ കഴിയുന്ന 3500 മീറ്റർ നീളമുള്ള റൺവെ ആണ് വിഭാവനം ചെയ്യുന്നത്. റൺവെയുടെ ഘടന വിവരിച്ചിരിക്കുന്നത് ഇങ്ങനെ.

റൺവെ -വീതി -45 മീറ്റർ.റൺവെ സ്ട്രിപ്പിന്റെ വീതി -280 മീറ്റർ. (റൺവെ സെന്റർ ലൈനിൽ നിന്ന് ഓരോ വശങ്ങളിലും 140 മീറ്റർ )റൺവെ എൻഡ് സേഫ്റ്റി ഏരിയ (ആർഇഎസ്എ) ഇരുവശങ്ങളിലും റൺവെ അവസാനിക്കുന്നിടത്ത് 240/90 മീറ്റർ. ടാക്സിവേ യുടെ വീതി 38 മീറ്റർ.(ടാക്സി വേ യുടെ സെന്റർ ലൈനിന്റെ ഇരുവശത്തും 7.5 മീറ്റർ 

ഷോൾഡർ വീതി ഉൾപ്പടെ).റൺവെ 26 സൈഡിൽ പ്രിസിഷൻ അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം 900മീറ്റർ. റൺവെ 08 സൈഡിൽ ലളിതമായ അപ്രോച്ചിങ് ലൈറ്റിംഗ് സിസ്റ്റം 420 മീറ്റർ സൈഡിൽ.ഐസിഎഒ കോഡ് 4 ഇ വിമാനങ്ങൾക്ക് വേണ്ടി വരുന്ന 11,400 സ്‌ക്വയർ മീറ്റർ ഏപ്രൺ ഏരിയ ആണ് ആവശ്യമായി വരുന്നത്. 

വികസന സാധ്യത, വിനോദ സഞ്ചാരികളുടെ എണ്ണം എന്നിവ കണക്കിലെടുക്കുമ്പോൾ 50,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ കെട്ടിടം ആണ് ആവശ്യം. വിമാന ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിനും വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കാനും പൈലറ്റുമാരുടെ ആശയവിനിമയത്തിനും മറ്റ് അനുബന്ധമായ സേവനങ്ങൾക്കും ഉപയോഗപ്രദമാകുന്ന ഏകദേശം ആയിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഒരു എയർ ട്രാഫിക് കൺട്രോൾ ടവർ കൂടി ഉൾപ്പെടുന്നതാണ് പദ്ധതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !