മൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ കവർന്ന യുവാവ് പിടിയിൽ

കൊല്ലൂർ: മൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്സ് കവര്‍ന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീര്‍ത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.

സ്വര്‍ണ മാലകള്‍, സ്വര്‍ണ വളകള്‍ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഈ മാസം നാലിന് മോഷണം പോയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗിരീഷിനെ പിടികൂടിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് ബി ജി ഗിരീഷാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്.

വിശദമായ ചോദ്യം ചെയ്യലിൽ കുറച്ചു സ്വർണം വിൽക്കുകയും ബാക്കി ഒളിപ്പിച്ചുവെക്കുകയും ചെയ്തതായി ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.തുടർന്ന് പ്രതിയെക്കൊണ്ട് തെളിവെടുപ്പ് നടത്തിയ പൊലീസ് മുഴുവൻ സ്വർണ്ണാഭരണങ്ങളും കണ്ടെടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !