ഇംഗ്ലണ്ടില്‍ വിശ്വാസികള്‍ പോകാതായതോടെ പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍.

കണ്ണൂർ;ഇംഗ്ലണ്ടില്‍ വിശ്വാസികള്‍ പോകാതായതോടെ പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.


 തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ പങ്കുവച്ചത്.

ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ല. ഇതോടെയാണു പള്ളികൾ വിൽപനയ്ക്കു വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടെ പള്ളികളിൽ പോകുന്നുണ്ടെന്നും അവിടെ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചൻമാർ സമരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !