എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ശല്ല്യം ചെയ്ത യുവാക്കളെ തടഞ്ഞ ഡോക്ടർക്ക് ക്രൂരമർദ്ദം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് ക്രൂരമർദ്ദനം.ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍. ജോസനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു റോഷനും ജോസനിലും. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ അടുത്ത് വരികയും കമന്‍റടിക്കുകയും ചെയ്തു. ഡോക്ടറുടെ ശരീരത്തിൽ തട്ടിയതോടെയാണ് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ഇവർക്കെതിരെ രംഗത്തെത്തിയത്.

വാക്കുതർക്കമായതിന് പിന്നാലെ റോഷനും ജോസനിലും ചേർന്ന് ഹാരിഷ് മുഹമ്മദിനെ മർദ്ദിക്കുകയായിരുന്നു. ഡോക്ടറെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം ഡോക്ടറെ മർദ്ദിച്ചതിന് പിടിയിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇരുവരും ലഹരി ഇടപാട് കേസിൽ പ്രതികളായിരുന്നു. ഡോക്ടറെ അക്രമിക്കുന്ന സമയം പ്രതികൾ മദ്യലഹരിയിലായിരുന്നു എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !