കേന്ദ്രമന്ത്രിസഭായോഗം ഇന്ന് മന്ത്രി സഭ പുനഃസംഘടന ഉണ്ടായാൽ കേരളത്തെ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി

ന്യൂഡൽഹി: മന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരും.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ഇ. ശ്രീധരൻ തുടങ്ങിയവരുടെ പേരുകള്‍ നേതൃത്വം ചര്‍ച്ച ചെയ്തുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷന്മാരെ മാറ്റുന്നത് ഉള്‍പ്പെടെ പാര്‍ട്ടിയിലും അഴിച്ചുപണിയുണ്ടാകും.

ഡൽഹിയിലെ ജി 20 യോഗവേദിയിലെ കണ്‍വെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. 

ജൂലൈ പകുതിയോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ചേരുകയാണ്. നിര്‍ണ്ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭ പുന:സംഘടന വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടക കക്ഷികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള സാധ്യതയുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !