ആലപ്പുഴജില്ലയിൽ നിരവധി ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിൽ' റോഡുകൾ വെള്ളക്കെട്ടായതോടെ പലയിടങ്ങളിലും ഗതാഗതം നിലച്ചു.

ആലപ്പുഴ;കിഴക്കുനിന്നുള്ള വെള്ളത്തിന്റെ വരവിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തലവടി പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിൽ. പമ്പാ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന നിലയിലാണ്.

വ്യാഴം പകൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും കിഴക്കൻ പ്രദേശത്തുനിന്നുള്ള വെള്ളം കുട്ടനാട്ടിൽ അപകടനിലയ്‌ക്ക്‌ മുകളിലെത്തി. മുട്ടാർ, തലവടി, എടത്വാ, തകഴി, ചമ്പക്കുളം, പുളിങ്കുന്ന് പഞ്ചായത്തിൽ പല വീടുകൾക്കുള്ളിലും വെള്ളം കയറി. വെളിയനാട്‌, രാമങ്കരി, കാവാലം എന്നിവിടങ്ങളിലും വെള്ളംകയറി.

കുന്നുമ്മാടി കുതിരച്ചാൽ കോളനിയിലെ അറുപതോളം വീടുകളിൽ ഒരടിയോളം വെള്ളമുണ്ട്‌. ഈ ഭാഗത്തുനിന്ന്‌ ഏഴ്‌ സ്‌ത്രീകളെയും ഏഴുമാസം പ്രായമുള്ള കുട്ടിയെയും അടക്കം തകഴി അഗ്‌നിരക്ഷാസേനാംഗങ്ങൾ രക്ഷപെടുത്തി ക്യാമ്പിലെത്തിച്ചു.

തലവടി, മണലേൽ, വേദവ്യാസ സ്‌കൂൾ, മുരിക്കോലിമുട്ട്, പ്രിയദർശിനി, നാരകത്തറമുട്ട്, പൂന്തുരുത്തി, കളങ്ങര, ചൂട്ടുമാലിൽ പ്രദേശങ്ങളിലും വീടുകളിൽ വെള്ളംകയറി.റോഡുകളിൽ വെള്ളംകയറി പല സ്ഥലങ്ങളും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. വാഹനഗതാഗതം മുടങ്ങി. കിടങ്ങറ, വാലടി റോഡ്, കൃഷ്ണപുരം–-തുരുത്തി റോഡ് എന്നിവിടങ്ങളും വെള്ളത്തിൽ മുങ്ങി. 

ചതുർഥ്യാകരി വികാസ്‌മാർഗ് വെള്ളംകയറിയതോടെ ഇതുവഴിയുള്ള ബസ് സർവീസ് നിർത്തിവച്ചു. തലവടിയിലെ കിടപ്പുരോഗികളെ അഗ്‌നിരക്ഷാസേനയുടെയും ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെയും നേതൃത്വത്തിൽ എടത്വായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തലവടി ഹയർസെക്കൻഡറി സ്‌കൂൾ, തകഴി ദേവസ്വം ബോർഡ് ഹൈസ്‌കൂൾ, മുട്ടാർ സെന്റ് ജോർജ്‌ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ്‌ തുറന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !