പാലാ;വലവൂർ നേര്യകുന്നേൽ പ്രീതി (31)നെ യാണ് കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുൻപ് യുവതിയെ വീട്ടിൽനിന്ന് ബൈക്കിൽ കൂട്ടിക്കൊണ്ട് പോയ വലവൂർ വളയംപാറയിൽ വി ജി പ്രകാശിനെ (54) ശനിയാഴ്ച വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിന് ശേഷം ഞായർ ഉച്ചയോടെയാണ് വലവൂർ കൂവയ്ക്കമല ഭാഗത്ത് ട്രിപ്പിൾ ഐടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്നാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹംങ്ങൾ അഴുകിയ നിലയിലായിരുന്നു. ഇരുവരും പാലായിൽ ലോട്ടറി വിൽപ്പന തൊഴിലാളികളാണ്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ബൈക്കിൽ എത്തിയ പ്രകാശ്, പ്രീതിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ട് പോയതായി പ്രീതിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇരുവരെയും കാണാതായത്. ഇത് സംബന്ധിച്ച് പാലാ പൊലീസിൽ പരാതി നൽകിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് അടുത്തടുത്ത ദിവസങ്ങളിലായി ഒരു ഇരുവരുടെയും മൃതദേഹം കണ്ടു കിട്ടിയത്. നഗ്നമാക്കപ്പെട്ട നിലയിൽ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ഷാൾ ചുറ്റിവരിഞ്ഞനിലയിൽ കാണപ്പെട്ടു.
വിജനമായ സ്ഥലത്തെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് ഉപേക്ഷിച്ച് പോയ പ്രീതി, ഭാര്യയും മൂന്ന് കുട്ടികളുമുള്ള പ്രകാശുമായി അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രീതിക്ക് 13 ഉം നാലും വയസിലുള്ള രണ്ട് കുട്ടികളുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിയായ മൂത്ത കുട്ടിയെ പൊലീസ് കൂട്ടിക്കൊണ്ട് പോയി സംരക്ഷണത്തിനായി ചൈൽഡ് വെൽഫെയർ സെന്ററിന് കൈമാറി.
ഇളയകുട്ടി പ്രീതിയുടെ അമ്മയുടെ സംരക്ഷണയിലാണ്. പ്രീതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പ്രകാശിന്റെ സംസ്കാരം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.