കൊല്ലം: കൊല്ലത്തും കണ്ണൂരും ഇന്നലെ രാത്രിയുണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് മരണം. കൊല്ലം ചവറയിലും കണ്ണൂർ തോട്ടടയിലുമാണ് അപകടമുണ്ടായത്. ചവറയിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരണപെട്ടു.
കരുനാഗപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും എതിർദിശയിൽ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം താമസിക്കുന്ന കിരൺ (48), ചവറ പുതുക്കാട് കൃഷ്ണനിലയത്തിൽ രാധാകൃഷ്ണൻ (55) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചവറ ബസ്റ്റാന്റിന് സമീപം തിങ്കളാഴ്ച്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന കിരൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാധാകൃഷ്ണൻ കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
ചവറ തട്ടാശ്ശേരിയിൽ തുണിക്കട നടത്തി വരികയായിരുന്നു കിരൺ. ആശാവർക്കറായ മഞ്ജുവാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ.
കണ്ണൂരിൽ ഇന്നലെ രാത്രി ഒരുമണിയോടെ ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ്സിലെ ഒരു യാത്രക്കാരനാണ് മരിച്ചത്. ഇരുപത്തിയഞ്ചോളം പേർക്കു പരുക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്ന ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തി ക്യാബിൻ മുറിച്ചാണ് പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.