തിരുവനന്തപുരം: നിരവധി പേരുടെ ജീവനെടുത്ത മുതലപ്പൊഴിയിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും.
ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ.അനിൽ എന്നിവരാണ് യോഗം ചേരുന്നത്. ഹാർബർ നിർമ്മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പഠിക്കാൻ കേന്ദ്ര ഏജൻസിയായ പൂണെയിലെ സിഡബ്ല്യുപിആറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പഠന റിപ്പോർട്ട് കിട്ടും.മുൻപ് ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം. മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുന്നതും ചർച്ച ചെയ്യും.
മന്ത്രിതല സംഘം മുഖ്യമന്ത്രിമായും ഇന്ന് തന്നെ ചർച്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും. മുതലപ്പൊഴി അപകടത്തിൽ പ്രതിപക്ഷ സമരം ശക്തമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. ലത്തീൻ സഭയും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാറിൻറെ അടിയന്തിര ഇടപെടൽ.
മുതലപ്പൊഴി ഹാർബർ പരിശോധിക്കാൻ കേന്ദ്രം സംഘവും ഇന്നെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗം വൈകിട്ടാണ് എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.