കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉപ്പുതറ സ്വദേശി മരണപെട്ടു.

ഇടുക്കി;കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉപ്പുതറ സ്വദേശി മരണപെട്ടു. മത്തായിപ്പാറ, കൂവലേറ്റം ചെരുവില്‍ സി.കെ. കലേഷ്‌ (38) ആണ്‌ മരിച്ചത്‌.

ഗുരുതരമായി പരുക്കേറ്റ പുളിങ്കട്ട കല്ലൂര്‍ പ്രമോദിനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 8.15 ന്‌ കൂവലേറ്റം ജങ്‌ഷനിലാണ്‌ അപകടം നടന്നത്‌.

പിക്‌ അപ്‌ വാനിന്റെ മുന്നിലിരുന്ന്‌ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ കട്ടപ്പനയ്‌ക്ക്‌ പോയി തിരികെ പാലായ്‌ക്ക്‌പോയ കാറിന്റെ പിന്നില്‍ പിക്കപ്‌ വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തില്‍ കലേഷ്‌ റോഡിലേക്ക്‌ തെറിച്ചു വീണ്‌ തലക്ക്‌ ഗുരുതരമായി പരുക്കേറ്റു. 

ഉടന്‍ തന്നെ ഉപ്പുതറ സി.എച്ച്‌.സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പ്രമോദിനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കാറില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയുടെ കാലിനേറ്റ നിസാര പരുക്കിന്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 

ബി.ജെ.പി ബൂത്ത്‌ പ്രസിഡന്റാണ്‌ മരിച്ച കലേഷ്‌. ഭാര്യ: ആതിര. മക്കള്‍ അഖിലേഷ്‌ (10), ആദര്‍ശ്‌ (6). വാഗമണ്‍ പോലീസ്‌ മേല്‍ നടപടി സ്വീകരിച്ചു. 

പിക്‌ അപ്‌ വാന്‍ ഓടിച്ച കൂവലേറ്റം കുടിലില്‍ രതീഷി (38 ) നെതിരെ അലക്ഷ്യമായി വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയതിന്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !