ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തിപ്രകടനത്തിനൊരുങ്ങി എന്‍.ഡി.എയും പ്രതിപക്ഷ പാര്‍ട്ടികളും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കെ എന്‍.ഡി.എയും മുന്നണി യോഗം ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്തു. ചൊവ്വാഴ്ചയാണ് എന്‍.ഡി.എ. യോഗം ചേരുന്നത്.
പ്രതിപക്ഷ യോഗത്തിലേക്ക് 24 പാര്‍ട്ടികള്‍ക്കും എന്‍.ഡി.എ .യോഗത്തിലേക്ക് മുപ്പതോളം പാര്‍ട്ടികള്‍ക്കുമാണ് ക്ഷണമുള്ളത്. ജൂലായ് 20-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍,ഒറ്റക്കെട്ടായി നില്ക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടേയും പ്രധാനമന്ത്രി മോദിയുടേയും അധ്യക്ഷതയിലാണ് എന്‍.ഡി.എ. യോഗം. ഈ യോഗത്തിലേക്ക് നിരവധി പുതിയ സഖ്യകക്ഷികളെയും പഴയ സഖ്യകക്ഷികളെയും ക്ഷണിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന വിശാല എന്‍.ഡി.എ. യോഗത്തിലേക്ക് പാര്‍ലമെന്റില്‍ അംഗങ്ങളില്ലാത്ത പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്.
ബിഹാറില്‍നിന്ന് പുതുതായി നാല് പാര്‍ട്ടികള്‍ എന്‍.ഡി.എ. യോഗത്തിനെത്തും. ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി. (രാം വിലാസ്), അടുത്തിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, മുകേഷ് സാഹനിയുടെ വികാസ്ശീല് ഇന്സാന് പാര്‍ട്ടി എന്നിവര്‍ക്കാണ് ക്ഷണം. ഇവരെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തും.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ഭാറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും എന്‍.ഡി.എയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്പി എം.എല്‍.എ. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ബി.ജെ.പിയില്‍ ചേരുകയും ചെയ്തു.
ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും ശിരോമണി അകാലിദളും എന്‍.ഡി.എയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുപാര്‍ട്ടികളേയും എന്‍.ഡി.എയില്‍ ചേര്‍ക്കേണ്ടതില്ലെന്നാണ് ബി.ജെ.പി. തീരുമാനം.
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റില്‍ പിന്തുണ നല്കുന്ന ആന്ധ്രയിലെ ഭരണകക്ഷിയായ വൈ.എസ്.ആര്.കോണ്‍ഗ്രസിനെ പിണക്കാതിരിക്കാനാണ് ടി.ഡി.പിയെ ഒപ്പംചേര്ക്കാത്തത്. അതേസമയം തന്നെ പവന് കല്യാണിന്റെ പാര്‍ട്ടിയെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്‍.സി.പിയുടെ അജിത് പവാര്‍ വിഭാഗവും എന്‍.ഡി.എ. യോഗത്തിനെത്തും. ഇതിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമന്ന് എ.എ.പി. പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി ഓര്‍ഡിനന്‍സില്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാന്‍ എ.എ.പി. തീരുമാനിച്ചത്.
പട്നയില്‍ ചേര്‍ന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ കെജ്രിവാള് പങ്കെടുത്തിരുന്നെങ്കിലും ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ എ.എ.പി. ഉടക്കിയിരുന്നു.ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തില്‍ സോണിയ ഗാന്ധിയും പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.