കണ്ണൂർ ; കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാര്‍ തകർത്തത്.
സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പടെ മാരക സ്വഭാവമുള്ള ലഹരി വസ്തുക്കൾ കടയില്‍ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു.
നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ്സ് ഇവിടെ നിന്ന് വീണ്ടും ലഹരി വസ്തു പിടിച്ചെടുത്തതിന് പിന്നാലെയാണ് കടക്ക് നേരെ ആക്രമണം ഉണ്ടായത്.
കടകൾ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വിൽപ്പനയും കൂടിവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.