ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ നഴ്സായി ജോലിചെയ്തിരുന്ന പ്രവാസി മലയാളി ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനി എടവത്തറ പീടികയിൽ വീട്ടിൽ മറിയാമ്മ ജോർജ് (54) ഖത്തറിൽ നിര്യാതയായി.
17 വർഷത്തിലേറെയായി ഹമദ് ആശുപത്രിയിലുള്ള മറിയാമ്മ ജോർജ് ഹമദ് വിമൻസ് ആശുപത്രി പ്രസവവാർഡിൽ ജോലിചെയ്ത് വരികയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർബുദബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഭർത്താവ് ഫിലിപ് മാത്യു ഖത്തറിലുണ്ട്. മകൾ : സാറാ മറിയം ഫിലിപ്പ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകരും ബന്ധുക്കളും അറിയിച്ചു. നിര്യാണത്തിൽ ഖത്തറിലെ നഴ്സിങ് സംഘടനകളായ ഫിൻക്യൂ, യുനീക് എന്നിവർ അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.